കണ്ണൂർ: മഹാരാജാവ് ചമഞ്ഞ പിണറായി വിജയനെക്കൊണ്ട് ജനങ്ങളുടെ ദാസനാണെന്നു പറയിപ്പിച്ചത് ജനാധിപത്യത്തിന്റെ ശക്തിയാണെന്ന് ഡിസി സി പ്രസിഡന്റ് അഡ്വ. മാർട്ടിൻജോർജ് പറഞ്ഞു. സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നടപടി തിരുത്തണമെന്നും കേരളബങ്കിലെ ജീവനക്കാരുടെ ഡിഎ കുടിശ്ശിക ഉൾപ്പെടെടെയുള്ള ആനുകൂല്യങ്ങൾ അനുവദിക്കണമെന്നും മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു. ജീവനക്കാരുടെ വിവിധ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് എംപ്ലോയീസ് കോൺഗ്രസ് ജില്ലാകമ്മിറ്റി കേരളബാങ്ക് റീജിയണൽ ഓഫീസിനു മുന്നിൽ നടത്തിയ ധർണ ഉത്ഘാടനം ചെയ്തുകൊണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് പ്രസ്താവിച്ചു. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് കെ . പി.പ്രദീപ്കുമാർ അധ്യക്ഷം വഹിച്ചു. യൂണിയൻ സംസ്ഥാന വൈസപ്രസിഡന്റ് മനോജ്‌കുമാർകൂവേരി, മുണ്ടേരി ഗംഗാധരൻ, യൂണിയൻ സെൻട്രൽ കമ്മിറ്റി മെമ്പർ പി. സുനിൽകുമാർ, വിനോദ്കുമാർ. പി, ടി. പി. സാജിദ്, രേഖ കുപ്പത്തി, ജോളിപോൾ, പ്രമോദ്കുമാർ. കെ , പ്രിയ. പി, ബിജലി. കെ, അജയ്. പി. നായർ, പ്രസംഗിച്ചു
Maharaja became a servant by the power of democracy - Kannur DCC President Martin George.